NTSE Entrance Coaching


ശ്രദ്ദേശമായി NTSE(MAT) പരീക്ഷാ പരിശീലനം .
.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി കോട്ടക്കൽ നഗരസഭയുമായി ബന്ധപ്പെട്ട് RHCFI സംഘടിപ്പിച്ച ഏകദിന NTSE(MAT) പരീക്ഷാ പരിശീലനം ശ്രദ്ദേയമായി. രാജ്യത്തെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉന്നത പഠന മേഖലയിൽ കൈപിടിച്ചു ഉയർത്തുക എന്ന ഉദ്ദേശ്യവുമായി കേന്ദ്ര സർക്കാർ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന എൻ ടി എസ് ഇ പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കാനും വിജയസാധ്യത ഉറപ്പിക്കാനും മികച്ച പരിശീലകരുടെ നേതൃത്വത്തിൽ 2018 നവംബർ 4 ഞായറാഴ്ച കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിശീലന ക്യാമ്പിൽ കോട്ടക്കൽ, തിരുരങ്ങാടി, വേങ്ങര ഭാഗങ്ങളിലെ വിവിധ സ്കൂളുകളിൽ നിന്നായി 400 ഓളം വിദ്യാർ ത്ഥികൾ പങ്കെടുത്തു. നഗരസഭാ ചെയർമാൻ കെ.കെ.നാസർ ഉത്ഘാടനം ചെയ്ത പ്രോഗ്രാമിൽ ഫൗണ്ടേഷൻ ഭാരവാഹികൾ വിദ്യാർത്ഥികളുമായി സംവദിച്ചു. പരീക്ഷയിൽ മാർക്ക് നേടാനായി മാത്രം സ്കൂളുകളിൽ പരിശീലിക്കുന്ന വിദ്യാർഥികൾക്ക് പലപ്പോഴും പ്രശ്ന നിർദ്ദാരണത്തിനും, പാഠഭാഗങ്ങളിൽ നിന്ന് പുതിയ ആശയങ്ങൾ കണ്ടെത്താനും കഴിവുകൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ വിദ്യാഭ്യാസം നേടുന്നതിലും പ്രയാസങ്ങൾ നേരിടുന്നതായി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ-ഗവേഷണ വിഭാഗം നിരീക്ഷിച്ചു. ഭാവിയിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവ പരിപോഷിപ്പിക്കുന്ന പദ്ധതികളുമായി RHCFI മുന്നോട്ടു പോകും.