Entrance Coaching Class announcement


പഠനത്തിൽ മിടുക്കരായ, +2 വിദ്യാർത്ഥികൾക്ക് സൗജന്യ എൻട്രൻസ് കോച്ചിംഗ് ക്ലാസ്സും 10,000 രൂപ വിലയുള്ള സ്റ്റഡി മെറ്റീരിയൽസ് വിതരണവും. മലപ്പുറം ജില്ലയിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ ഇപ്പോൾ +2 പഠിച്ചു കൊണ്ടിരിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് അവരുടെ സ്ട്രീമുകൾക്ക് അനുസരിച്ചുള്ള തുടർപഠനത്തിനനുയോജ്യമായ , എൻട്രൻസ് കോച്ചിംഗ് ക്ലാസ്സും ഈ വർഷം നടക്കുന്ന വിവിധ പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള തുകയും 10,000 രൂപ വില വരുന്ന സ്റ്റഡി മെറ്റീരിയൽസും നൽകുന്നു. +2 സയൻസ് വിദ്യാർത്ഥികൾക്ക് AllMS , IIT - JEE , IISER , NISER , IIST ,JIPMER തുടങ്ങിയ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാനുള്ള എൻട്രൻസ് കോച്ചിംഗ് ക്ലാസ്. +2 കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് രാജ്യത്തെ പ്രമുഖ സെൻട്രൽ യൂണിവേഴ്സിറ്റികളുടെ UG പ്രവേശന പരീക്ഷ വിജയിക്കാനാവശ്യമായ കോച്ചിംഗ് ക്ലാസ് എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഈ മാസം പതിനൊന്നാം തിയ്യതി ( 2018 നവംബർ 11 ഞായർ രാവിലെ 10 മണിക്ക് ) എടരിക്കോട് PKMM ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന സെലക്ഷൻ ടെസ്റ്റിൽ യോഗ്യത നേടുന്ന 100 പേർക്കാണ് അവസരം. (സയൻസ്: 50 , കൊമേഴ്സ് + ഹ്യുമാനിറ്റീസ് : 50 ) താൽപര്യപ്പെടുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ / അദ്ധ്യാപകർ / സന്നദ്ധ സംഘടനാ ഭാരവാഹികൾ ബന്ധപ്പെടുക : 7909 22 20 22 താഴെ നൽകിയ ലിങ്കിലൂടെയും രജിസ്റ്റർ ചെയ്യാം. https://goo.gl/forms/cwV2gXjjSxRiOo4S2 മുഹമ്മദ് റഈസ് പി.സി. അക്കാദമിക് കോർഡിനേറ്റർ റാസി ഹ്യൂമൺ കെയർ ഫൗണ്ടേഷൻ ഇന്ത്യ