CATCH THEM YOUNG, Competitive Exam Coaching Program


വിദ്യാസമ്പന്നരായ ഒരു കൂട്ടം പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ ജില്ലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് RHCFI . വിവിധ മത്സര പരീക്ഷകൾക് പരിശീലനം നൽകുക , വോളന്ററിങ് , ലീഡര്ഷിപ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കുക , കരിയർ അനുബന്ധ ക്ലാസ്സുകൾ സംഘടിപ്പിക്കുക , വിവിധ സർവ്വകലാശാലകൾ , ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കുക , വിശിഷ്ട വ്യക്തിതങ്ങളുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ RHCFI ചെയ്‌ത്‌ വരുന്നു.

ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമെന്നോണം മാറാക്കര ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ വരുന്ന ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 50 പേർക്ക് 3 വര്ഷം നീണ്ട്നിൽക്കുന്ന "സൗജന്യ മത്സര പരീക്ഷ പരിശീലനം "  ആരംഭിക്കുന്നു. NMMSE , NTSE , KVPY തുടങ്ങിയ സർക്കാർ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷകൾ ജയിക്കാനാവശ്യമായ ട്രെയിനിങ് , IAS , IPS  തുടങ്ങിയ പദവികൾ ലഭിക്കുന്ന സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന ഫൌണ്ടേഷൻ കോഴ്സ് ,ലോകപ്രശസ്ത സർവകലാശാലകളിൽ ഉന്നത പഠനം നടത്താൻ സഹായിക്കുന്ന ഇംഗ്ലീഷ് ഭാഷാ പഠന പരിശീലനം തുടങ്ങിയവ ഈ പദ്ധതിയിൽ അംഗമായവർക്ക് ലഭിക്കും.

സെപ്തംബർ  22  ഞായർ രാവിലെ 10 : 30 ന് മാറാക്കര VHM ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന സെലക്ഷൻ പരീക്ഷയിൽ ഉയർന്ന മാർക് വാങ്ങുന്ന 50 വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ആഴചയിൽ ഒരു ദിവസം (ശനി / ഞായർ ) സ്ഥിരമായി മുകളിൽ സൂചിപ്പിച്ച ക്ലാസുകൾ ഉണ്ടാകും .

തലപര്യമുള്ള വിദ്യാർഥികൾ / രക്ഷിതാക്കൾ താഴെ പറയ്യുന്ന നമ്പറിൽ വിളിച് സെലക്ഷൻ പരീക്ഷക്ക് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.