Entrance Coaching Class Selection Test


എടരിക്കോട്: പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് പ്രശസ്തമായ അന്താരാഷ്‌ട്ര സർവ്വകലാശാലകളിലേക്കും ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്കുമുള്ള (Institutions of National & International Importance) പ്രവേശനത്തിനാവശ്യമായ ദിശാബോധം നൽകുകയും സൗജന്യമായി പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നതിനുമായി Razi Human Care Foundation India നടത്തിയ സെലക്ഷൻ പരീക്ഷ നവംബർ 11 ഞായറാഴ്ച എടരിക്കോട് PKMM ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്നു. മലപ്പുറം ജില്ലയിലെ അൻപതോളം സ്‌കൂളുകളിൽ നിന്നായി 250 - ഓളം പ്ലസ്‌ടു വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. പരീക്ഷക്ക് ശേഷം RHCFI - യുടെ പ്രവർത്തന മേഖലകളും ഉദ്ദേശ്യ ലക്ഷ്യങ്ങളും ഭാവി പദ്ധതികളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഉയർന്ന സ്കോളർഷിപ്പോടെ മികച്ച സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും പഠിക്കാനുള്ള അവസരങ്ങളെ കുറിച്ചും അതിനു വേണ്ട പ്രവേശന പരീക്ഷകളെ കുറിച്ചും New Generation - Inter Disciplinary കോഴ്‌സുകൾ കുറിച്ചും വിദ്യാർത്ഥികൾക്ക് പ്രാഥമിക അവബോധം നൽകി. എൻട്രൻസ് കോച്ചിങ് ക്ലാസിനു തിരഞ്ഞെടുക്കപ്പെടുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് RHCFI - യുടെ വിദ്യാഭ്യാസ-ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മികച്ച അധ്യാപകരുടെ കീഴിലുള്ള പരിശീലനവും 10,000 രൂപ വിലയുള്ള സ്റ്റഡി മെറ്റീരിയൽസും നൽകും. കരിയർ മേഖലയിലെ സംശയനിവാരങ്ങൾക്കും മാർഗ്ഗനിർദേശങ്ങൾക്കും വിദ്യാർത്ഥികൾക്ക് RCHFI യുമായി തുടർന്നും ബന്ധപെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ-ഗവേഷണ വിഭാഗം റാസി ഹ്യൂമൺ കെയർ ഫൗണ്ടേഷൻ ഇന്ത്യ